എഴുത്തൊല
വിനോദ് നായര്‍ പാലക്കാട്.പുതിയ നൂറ്റാണ്ടിണ്റ്റെ എഴുത്തോലയായ ബ്ളോഗ്ഗിലേക്ക് ഞാനും കടന്നുവരുന്നു.
തുടക്കം ജന്‍മംകൊണ്ട് സവര്‍ണ്ണന്‍ എന്ന സ്ഥാനപ്പേരു ചാര്‍ത്തിക്കിട്ടിയതുകൊണ്ട് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ജീവിതം നശിച്ച്ച്ചുപോയ ഒരു തലമുറയുടെ പിന്തുടര്‍ച്ച്ച്ചക്കാരന്‍. ഒരു വ്യക്തി എന്ന നിലക്ക് എനിക്ക് തോന്നുന്ന എളിയകാര്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്
ബ്ളോഗ്ഗിങ്ങ് ലോകത്തെക്കുറിച്ച്ച്ച് പത്രങ്ങളിലൂടേ അറിഞ്ഞപ്പോള്‍ ഒരു കൌതുകം തോന്നി ബ്ളോഗ്ഗുവായന തുടങ്ങി.ചില സല്ലാപങ്ങളെ ഒഴിവാക്കിയാല്‍ പലപ്പോഴും ഗൌരവമായവിഷയങ്ങള്‍ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് അതേക്കുറിച്ച്ച്ച് ചര്‍ച്ച്ച്ചകളും നടക്കുന്ന ഒരു ഇടമാണെന്ന് മനസ്സിലാകുകയും ചെയ്തു.പത്രങ്ങളേക്കാള്‍ സഗൌരവം വിഷയങ്ങളെ സമീപിക്കുന്ന പല ബ്ളോഗ്ഗേഴ്സിനേയും അഭിനന്ദിക്കുന്നു.ഗവണ്‍മെണ്റ്റു തീരുമാനങ്ങളും കോടതിവിധികളും മറ്റും പുറത്തുവരുമ്പോള്‍ തന്നെ അതു ലോകത്തെ തണ്റ്റെ ബ്ളോഗ്ഗിലൂടെ അറിയിക്കുന്നതില്‍ ശ്രദ്ധകാണിക്കുന്ന അതേകുറിച്ച്ച്ച് സജീവമായ ചര്‍ച്ച്ച്ചകള്‍ നടത്തുന്ന ഒരു ചെറുകൂട്ടം. ചര്‍ച്ച്ച്ചചെയ്യപ്പെടേണ്ടതെന്ന് തോന്നുന്ന പലതും മാധ്യമങ്ങള്‍ അവഗണിക്കുമ്പോള്‍ അതിനെ ഒരു ചെറുസമൂഹത്തിണ്റ്റെ ഇടയിലെങ്കിലും അവതരിപിക്കുന്ന ബ്ളോഗ്ഗിങ്ങ് സംവിധാനത്തോട് ആകര്‍ഷണം തോന്നി.
ഇതിണ്റ്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല.എല്ലാവരുടേയും സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു.
4 Comments:
Swaagatham...chinthakalkkayee kaathirikkunnu
സ്വാഗതം...
-"തുടക്കം ജന്‍മംകൊണ്ട് സവര്‍ണ്ണന്‍ എന്ന സ്ഥാനപ്പേരു ചാര്‍ത്തിക്കിട്ടിയതുകൊണ്ട് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ജീവിതം നശിച്ച്ച്ചുപോയ ഒരു തലമുറയുടെ പിന്തുടര്‍ച്ച്ച്ചക്കാരന്‍"
വിനോദേ, തുടക്കത്തിലെ ഈ കല്ലുകടി ഒഴിവാക്കാമായിരുന്നു.
-സ്വാഗതം!
.വിനോദേ, ധൈര്യ്മായി വലതു കാല്‍ വച്ചു് കടന്നു വന്നോ. ഇവിടെ സവര്‍ണനെന്നോ അവര്‍ണനെന്നൊ, ആണെന്നൊ പെണ്ണെന്നോ ഒരു വെത്യാസവുമില്ല. എന്താണു് കാരണം നിങ്ങളുടെ പ്രൊഫൈലാണു് നിങ്ങളെ അറിയിക്കുന്നതു്, അതു് നിങ്ങള്‍ മാത്രം എഴുതുന്നതുമാണു്.അതിനാല്‍ നിങ്ങള്‍ക്കു് എന്തുമാകാം. സ്വാഗതം.
Post a Comment
Subscribe to Post Comments [Atom]
<< Home