Tuesday, January 30, 2007

സുരയ്യ പോകുമ്പോള്‍ എന്തിനു പ്രതികരിക്കണം.

എന്തെങ്കിലും ചെറിയ വിഷയങ്ങള്‍ കിട്ടിയാല്‍ പോലും അതിനെ ഒരു വലിയ ചര്‍ച്ച്ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും അതിലൂടെ കിട്ടുന്ന പബ്ളിസിറ്റിക്കും ഒരു കുറവും വരുത്താത്തവരാണ്‌ ഇവിടത്തെ ബുദ്ധിജീവികളും സാസ്കാരികപ്രവര്‍ത്തകരും. എന്നാല്‍ എന്തുകൊണ്ടോ സുരയ്യ കേരളം വിട്ട്‌ പൂനെക്ക്‌ പോകുന്നു എന്നുപറഞ്ഞപ്പോള്‍ അതിനെ ഒരു വിവാദമോ ചര്‍ച്ച്ച്ചയോ ആക്കുവാന്‍ ഇക്കൂട്ടര്‍ വിമുഖത കാണിച്ച്ച്ചു.ആരും അവരുടെ പക്ഷം പിടിക്കുവാനോ മറുപക്ഷം പിടിക്കുവാനോ മുതിര്‍ന്നില്ല. എന്തായിരിക്കാം കാരണം വേണ്ടത്ര നൂസ്‌ വാല്യു കിട്ടില്ലാ എന്നതുകൊണ്ടാണോ? ന്യൂസ്‌ വാല്യു ഉണ്ടാക്കുവാന്‍ ഇവിടത്തെ "മാധ്യമ സിണ്റ്റിക്കേറ്റിനു"(പിണറായിയുടെ വാക്കുകള്‍ കടമെടുക്കുന്നു) ശ്രമിച്ച്ച്ചാല്‍ നടക്കില്ലാന്നുണ്ടോ പക്ഷെ ഇവിടത്തെ സാംസ്കാരിക നായകര്‍ അതിണ്റ്റെ വാലില്‍ തൂങ്ങുവാന്‍ പോയില്ല എന്നതിന്‌ അവരോട്‌ പ്രത്യേകം നാം നന്ദി പറയണം.അപ്രസക്തമായ ഒരു കാര്യത്തെ അവര്‍ അര്‍ഹിക്കുന്ന അവഗണയോടെ തള്ളുവാനുള്ള ആര്‍ജ്ജവം കാണിച്ച്ച്ചല്ലൊ.

കമലയുടെ മതം മാറ്റം ഒരിക്കല്‍ മാധ്യമങ്ങളും മറ്റു ചിലരും വാന്‍ ആഘോഷമായി കൊണ്ടാടിയതാണ്‌ എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്‌.അവരുടെ യാത്രയെ ഇവിടെയുള്ള ചിലരുടെ പീഠനങ്ങളില്‍ മടുത്തുള്ള ഒരു യാത്രയാണെന്നും അതു തടയേണ്ടത്‌ കേരളീയസമൂഹത്തിണ്റ്റെ ഉത്തരാവാദിത്വമായി വരുത്തുവാനും അതിലൂടെ ഈ വിഷയത്തെ വലിയസംഭവമാക്കുവാനും ചിലര്‍ ശ്രമിച്ച്ച്ചെങ്കിലും അതു പക്ഷെ വെണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു വ്യക്തി തനിക്കിഷ്റ്റമുള്ള മറ്റൊരു ആവാസ സ്ഥലത്തേക്ക്‌ പോകുന്നു അതില്‍ നാം എന്തിനിത്ര വേവലാതിപ്പെടണം ഈ ചിന്ത ചില മാധ്യമങ്ങള്‍ക്കില്ലെങ്കിലും മലയാളിക്കുണ്ടായിത്തുടങ്ങി എന്നതാണ്‌ ഈ സംഭവം വ്യക്തമാക്കുന്നത്‌.

മതം മാറ്റം നടത്തിയ സമയത്ത്‌ അവര്‍ നടത്തിയ ഒരു പരാമര്‍ശം നിങ്ങള്‍ ഗുരുവായൂരില്‍ പോയിനോക്ക്‌ അവിടെ ക്ര്‍ഹ്ഷ്ണനെ കാണാനാകില്ല എന്നാണ്‌. അതിണ്റ്റെ അര്‍ഥം എന്താണ്‌ . ഭൂരിപക്ഷം വിശ്വാസികളേയും മാനസീകമായി വിഷമിപ്പിക്കുവാന്‍ പ്രാപ്തമായ വാക്കുകള്‍ ആയിട്ടുകൂടി ഇതിണ്റ്റെ പേരില്‍ ഒരു വിശ്വാസിയും അവര്‍ക്കെതിരെ വഴിതടയല്‍ നടത്തിയില്ല.ആരും അവരുടെ തലക്കുവിലപറഞ്ഞില്ല. വിവാദമായ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നോവലെഴുതി ഒടുവില്‍ ജീവനു ഭീഷണിനേരിട്ട്‌ രാജ്യം വിടുകയും ഇന്ത്യയില്‍ ഇപ്പോള്‍ താമസിക്കുകയും ഇന്ത്യന്‍ ഗവണ്‍ംണ്റ്റിനോട്‌ പൌരത്വത്തിനായി അപേക്ഷിക്കുകയും ചെയ്യുന്ന തസ്ളീമ നസ്രീണ്റ്റെ ചിത്രം നമ്മുടെ മുന്‍പിലുണ്ട്‌. ഇത്തരം ഒരു ഭീഷണി ഇവര്‍ക്കു നേരിടേണ്ടി വന്നിട്ടുണ്ടോ? അവര്‍ സുരക്ഷിതയായി ഇന്ത്യയിലും വിദേശത്തും സഞ്ചരിക്കുന്നു ജീവിക്കുന്നു.

അവര്‍ക്കു ലഭിച്ച്ച്ചുകൊണ്ടിരിക്കുന്ന ചില കത്തുകളെ കുറിച്ച്ച്ചാണ്‌ അവര്‍ മാധ്യമങ്ങളിലൂടെ വിളിച്ച്ച്ചു പറയുന്നത്‌. ഒരു സ്ത്രീയെ അതും വാര്‍ദ്ധക്യത്തിണ്റ്റെ വിഷമതകളുമായി ജീവിക്കുന്ന അവരെ കത്തുകളിലൂടെ മാനസീകമായി പീഠിപ്പിക്കുന്നവര്‍ കേരത്തിണ്റ്റെ സാംസ്ക്കാരിക ജീര്‍ണ്ണതയെയാണ്‌ വ്യക്തമാക്കുന്നത്‌. ഇത്‌ തികച്ചും പ്രതിഷേധാര്‍ഹമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതിനെ അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളുവാനുള്ള കരുത്ത്‌ അവര്‍ക്കില്ലെ? വ്രിത്തികേടുകളാണ്‌ കത്തിലെങ്കില്‍ എന്തിനവര്‍ വായിക്കുവാന്‍ മിനക്കെടണം.

അശ്ളീലത്തെക്കുറിച്ച്ച്ചും മറ്റും അവര്‍ പറയുമ്പോള്‍ അവരുടെ തന്നെ ചില ക്ര്‍ഹ്തികളിലൂടെ കടന്നുപോകുന്നവര്‍ക്ക്‌ അവര്‍ എഴുതിക്കൂട്ടിയ വ്ര്‍ഹ്ത്തികേടുകള്‍ അവര്‍ സ്വയം ഒരിക്കല്‍കൂടെ വായിച്ച്ച്ചിരുന്നെങ്കില്‍ എന്നു തോന്നും.പുരുഷണ്റ്റെ ശുക്ളത്തിനു ഗൊതമ്പുമാവിണ്റ്റെ വെള്ളമൊഴിച്ച്ച്ച്‌ കുഴച്ച്ച്ച ഗന്ധമാണെന്നും മറ്റും എഴുതിയ എണ്റ്റെ കഥമുതല്‍ അവിഹിത ബന്ധത്തിണ്റ്റെ കഥകള്‍ വിശദാശങ്ങളോടെ എഴുതിയ മാത്ര്‍ഹ്ഭൂമി പ്രസിദ്ധീകരിച്ച്ച്ച്‌ ക്ളിക്കാകാതെ പോയ വണ്ടിക്കാളകള്‍ വരെ നമ്മുടെ മുമ്പിലുണ്ട്‌.ഇതിലൊന്നും വ്ര്‍ഹ്ത്തികേടില്ലെ?അവര്‍ അവരുടേതായ ഭാഷയില്‍ വ്ര്‍ഹ്ത്തികേടെന്ന് പൊതുസമൂഹത്തിനു തോന്നുന്നത്‌ എഴുതുമ്പോള്‍, അളീലകത്തുകള്‍ എഴുതുന്നവരെ നമുക്ക്‌ അംഗീകരിക്കുവാന്‍ കഴിയില്ലെങ്കിലും അവരുടെ നിലവാരം ഇല്ലാത്തവര്‍ തങ്ങളുടേതായ ഭാഷയില്‍ അവര്‍ക്കെഴുതുന്നു എന്ന് മറുപക്ഷം ന്യായീകരിച്ച്ച്ചാല്‍. .

കമല തണ്റ്റെ എഴുത്തിലൂടെ അറുപതുകളിലും എഴുപതുകളിലും സ്ത്രീകളുടെ അസംത്ര്‍ഹ്പ്ത ലൈംഗീകകാമനകളെ തണ്റ്റെ എഴുത്തിലൂടെ മലയാളിസമൂഹത്തിലേക്ക്‌ ആനയിച്ച്ച്ചു.ഒരു സ്ത്രീ ഇത്തരം കാര്യങ്ങള്‍ എഴുതുമ്പോള്‍ ഉള്ള സാധ്യതകളെ ചൂഷണം ചെയ്തു. അവര്‍ നല്ല ഒത്തിരി കഥകളും കവിതകളും എഴുതിയിട്ടുണ്ടെന്ന് ഇവിടെ വിസ്മരികുന്നില്ല.തണ്റ്റെ ഭര്‍ത്താവിണ്റ്റെ നിര്‍ബന്ധം കൊണ്ടാണെന്ന് ഇത്തരത്തില്‍ എഴുതിയതെന്ന് മതം അവര്‍ പറഞ്ഞതായി ഓര്‍ക്കുന്നു. അപ്പോള്‍ അവസാനം എഴുതിയ വണ്ടിക്കാളയോ?

മലയാളി ലൈംഗീകതയുടേ കാര്യത്തില്‍ എന്നും സദാചാരത്തിണ്റ്റെ ഇരുമ്പു മറക്കുപുറകില്‍ ഒളിച്ച്ച്ചുകളിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നവരാണ്‌. ഈ സാഹചര്യത്തില്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന മറ്റുരണ്ടു സ്ത്രീകളെക്കുറിച്ച്ച്ച്‌ പറയാതെ വയ്യ

ഷക്കീല:തണ്റ്റെ മേനിക്കൊഴുപ്പിലൂടെ സിനിമാപ്രേക്ഷകരെ ലൈംഗീകചോദനകളെ പ്രചോദിപ്പിച്ച്ച്ചു.സൂപ്പര്‍താര സിനിമകളേക്കാള്‍ കളക്റ്റുചെയ്തു അവരുടെ പല സിനിമകളും.എന്നാല്‍ പിന്നീട്‌ എവിടെയോ പോയ്മറഞ്ഞു എവിടേയെന്ന് തിരക്കുവാന്‍ കേരളീയസമൂഹം മിനക്കെടുന്നില്ല.

നളിനി ജമീല:ഒരു ലൈംഗീകതൊഴിലാളിയുടെ ജീവിതത്തെക്കുറിച്ച്ച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്ച്ചും തുറന്നെഴുതി.അവരുടെ സെക്സ്‌ അനുഭവങ്ങളാകും അതിലെന്നുകരുതി മലയാളി അതു ആവേശപൂര്‍വ്വം വാങ്ങിക്കുകയും നിരാശരാകുകയും ചെയ്തു.ഈ പുസ്തകത്തില്‍ ഭര്‍ത്താവിണ്റ്റെ നിര്‍ബന്ധം കൊണ്ടാണ്‌ പലരും വ്യഭിചരിക്കുന്നതിനായി നിര്‍ബന്ധിതരായതെന്ന് വ്യക്തമാകുന്നുണ്ട്‌. മലയാളിയുടെ സദാചാരത്തിണ്റ്റെ കാപട്യത്തെ അവര്‍ തണ്റ്റെ പുസ്തകത്തിലൂടെ ചോദ്യം ചെയ്യുകയാണ്‌. മാത്രമല്ല പകത്സമയത്ത്‌ സമൂഹം അവരെ ആട്ടിയോടിക്കുകയും രാത്രിയില്‍ ഇതേസമൂഹത്തിലെ മാന്യന്‍മാര്‍ അരിലേക്ക്‌ ഓടിയടുക്കുകയും ചെയ്യുന്നു എന്ന വൈരുധ്യത്തെ അവര്‍ വ്യക്തമാക്കുന്നുണ്ട്‌.

ധനസമ്പാദനത്തിനായി ശരീരത്തിണ്റ്റെ ദ്ര്‍ഹ്ശ്യസാധ്യതകള്‍ തിരഞ്ഞെടുക്കുന്നു ഷക്കീല നളിനിജമീലയാകട്ടെ തണ്റ്റെ ശരീരത്തെ തന്നെ വില്‍പ്പന നടത്തുന്നു.രണ്ടും ലൈംഗീകതയുടെ വിപണനസാധ്യതകളിലാണ്‌ ചെന്നെത്തുന്നത്‌. വ്യത്യസ്ഥകാലങ്ങളിലായി കേരളീയസമൂഹത്തിണ്റ്റെ ജൂഗുപ്സമായ ലൈംഗീകതയിലേക്ക്‌ അഗ്നിസ്പുലിംഗങ്ങളൂമായി കടന്നുവന്ന സ്ത്രീകളാണിവര്‍.വ്യത്യസ്ഥ രീതിയില്‍ ഇവര്‍ മലയാളിയുടെ ലൈംഗീകതയെ ചൂഷണം ചെയ്യുകയോ പ്രചോദിപ്പിക്കുകയോ ചെയ്തിട്ടുണ്ട്‌ അതിലൂടേ സാമ്പത്തും പ്രശസ്തിയും ഉണ്ടാക്കിയിട്ടുണ്ട്‌ എന്നത്‌ സത്യമല്ലെ.അപ്പോള്‍ വായനക്കാരില്‍ അല്ലെങ്കില്‍ പ്രേക്ഷകരില്‍ അവര്‍ എഴുതുന്നതിണ്റ്റെയും പ്രദര്‍ശിപ്പിക്കുന്നതിണ്റ്റേയും അടിസ്ഥാനത്തില്‍ അവരെക്കുറിച്ച്ച്ച്‌ സാധാരണക്കാരില്‍ ഒരു ചിത്രം രൂപപ്പെടുന്നതിനെ കുറ്റം പറയുവാന്‍ കഴിയുമോ? വായിക്കുവാനും കാണുവാനും കാശുചിലവാക്കുന്നവരല്ലെ.

കഴിഞ്ഞ ദിവസം ടീവിയില്‍ തണ്റ്റെ തീരുമാനങ്ങളെക്കുറിച്ച്ച്ച്‌ പറയുന്ന ചില രംഗങ്ങള്‍ കാണുവാന്‍ ഇടയായി അതില്‍ തണ്റ്റെ ഇംകംടാക്സ്‌ സംബന്ധിയായ കാര്യങ്ങള്‍ നോക്കാമെന്നും ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്നു പറഞ്ഞിരുന്ന ആള്‍ കൈവിട്ടു എന്ന് പറഞ്ഞപോള്‍ ഇത്രനാളും നാണക്കേടുതോന്നി.വലിയ എഴുത്തുകാരിയായി ഘോഷിക്കപ്പെട്ട ഒരാള്‍ കേവലം ചില വര്‍ണ്ണസ്വപന്‍ങ്ങളിലും വാഗ്ദാനങ്ങലുലും അകപ്പെട്ട്‌ പിന്നീട്‌ ചതിയില്‍ പെട്ടുപോയെന്നും നശിപ്പിക്കപ്പെട്ടു എന്നും പറയുന്ന ഒരു ടീനേജുകാരിയുടെ അവസ്ഥയിലേക്ക്‌ സ്വയം തരം താഴ്ന്നുപോയി.കേരളത്തില്‍ ചാര്‍ട്ടേഡ്‌ അക്കൌണ്ടണ്റ്റുമാരുടെ ഇത്രയധികം ക്ഷാമം ഉണ്ടെന്നത്‌ ബികോം കാര്‍ ശ്രദ്ധിക്കുന്നത്‌ നല്ലതാണ്‌.

മതം മാറ്റം ഒരു വ്യക്തിയുടെ സ്വാതന്ത്രത്തിണ്റ്റെ അവകാശമാണ്‌. അതിനെ ജനാധിപത്യസമൂഹം എന്ന നിലയില്‍ നാം മാനിക്കുക തന്നെവേണം എന്നാല്‍ അതിണ്റ്റെ പേരില്‍ പൂര്‍വ്വകാലത്തെ മതത്തെ തള്ളിപ്പറയുന്നതും അവഹേളിക്കുന്ന വിധത്തില്‍ പ്രസ്ഥാവന നടത്തുന്നതും വിവേകശാലിയായ വ്യക്തിക്കു ചേര്‍ന്നതല്ല എന്നു പറഞ്ഞുകൊണ്ട്‌ ഇവിടെ നിര്‍ത്തുന്നു.

9 Comments:

At January 30, 2007 at 7:26 AM , Blogger Satheesh :: സതീഷ് said...

അക്ഷരത്തെറ്റുകള്‍ തിരുത്തി ഒന്നുകൂടി പോസ്റ്റുചെയ്താല്‍ വായിക്കാ‍ന്‍ എളുപ്പമായേനെ.

താങ്കളുടെ മിക്ക വാദങ്ങളോടും എനിക്ക് യോജിപ്പില്ല!

 
At January 30, 2007 at 10:20 AM , Blogger കിരണ്‍ തോമസ് said...

ഈയാഴ്ചത്തെ സമകാലിക മലയാളം ഒന്നു വായിക്കു . ഇതാണ്‌ കവര്‍ സ്റ്റോറി. ഇതേ ലേഖനം ഒന്ന് അതിന്റെ പത്രാധിപര്‍ക്ക്‌ അയച്ചുകൊടിക്കൂ . വായനക്കാരുടെ കത്തില്‍ പ്രസിദ്ധികരിക്കാന്‍ പറയൂ

 
At January 30, 2007 at 8:21 PM , Blogger G.manu said...

Surayyayum, Naliniyum , Shakkellayum okke malayaliyute kapata vikaarangalude NEELA-SAAKSHIKAL maathram

 
At January 30, 2007 at 9:38 PM , Blogger നന്ദു said...

വ്യക്തിയെമാറ്റി നിര്‍ത്തി ഒരു സാഹിത്യകാ‍രി എന്ന നിലയില്‍ അവരെ കണ്ടാല്‍ പ്രതികരിക്കാതിര്‍ക്കുന്നതെങ്ങനെ?. അവര്‍ മലയാളത്തിനു നല്‍കിയ സംഭാവനകള്‍ മറക്കാന്‍ പാടുണ്ടോ?. അവരുടെ സ്വകാരയതിലേയ്ക്ക് കൂടുതല്‍ ചികഞ്ഞു പുറത്തിടുന്നതിനെക്കാള്‍ നല്ലതു അവരെ അവരുടെ വഴിക്കു വിടുക.

ഈ വിഷയം സംബന്ധിച്ച് ഒരു ചറ്ച്ച ഇവിടെയുണ്ട്:- http://en-ar-ai.blogspot.com/2007/01/blog-post_10.html

 
At January 31, 2007 at 3:01 AM , Blogger s.kumar said...

കിരണേ പുതിയ മലയാളം വാരിക കിട്ടുവാന്‍ തല്‍ക്കാലം വിഷമമാണ്‌. എന്താണ്‌ അതില്‍ പറഞ്ഞതെന്ന് സൂചിപ്പിക്കാമോ? അനുകൂലമോ പ്രതികൂലമോ?

ഈ പോസ്റ്റെഴുതിയ വ്യക്തിയുടെ പല പരാമര്‍ശങ്ങളോടും ശക്തമായ വിയോജിപ്പുണ്ട്‌. എന്നാല്‍ ചിലതിനെ അവഗണിക്കുവാനും കഴിയില്ല.

നെയ്പ്പായസം എന്ന മാധവിക്കുട്ടിയുടെ ഒറ്റ കഥവായിച്ചാല്‍ താങ്കളുടെ അഭിപ്രായത്തില്‍ മാറ്റം വരും.

ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമാണ്‌ മാഷെ.ഓരോ വ്യക്തിക്കും അവരുടേതായ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുവാന്‍ സ്വാതന്ത്രം അനുവദിച്ചുതന്നിട്ടുണ്ട്‌.

ഇന്ത്യപോലെ ഒരു രാജ്യത്തെ താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ നിലവാരമുള്ള രാജ്യങ്ങളുമായി മാത്രം താരതമ്യം ചെയ്യുവാന്‍ ശ്രമിക്കുക.

നന്ദുപറഞ്ഞപോലെ പ്രായമായ സ്ത്രീയല്ലെ ആയമ്മയെ വെറുതെ വിട്ടേരെ!

 
At January 31, 2007 at 3:49 AM , Blogger Radheyan said...

അവരുടെ മതം മാറ്റം ഉണ്ടാക്കുന്ന അസഹ്യതയാണ് മാധവികുട്ടിയെ വെറും തെറിയെഴൂത്തുകരിയായി തരം താഴ്ത്താനുള്ള പല ഹീന ശ്രമത്തിന്റെയും പിന്നില്‍.

മാധവിക്കുട്ടി ദുര്‍ഗ്രാഹ്യമായ ഒരു പ്രഹേളികയാണ്.പക്ഷേ ലോകത്ത് സൃഷ്ടിപരമായ സംഭാവന നല്‍കിയ പലരും അങ്ങനെയായിരുന്നു.മാധവിക്കുട്ടിയും ബഷീറും മാത്രമാണ് ശരാശരിക്ക് മുകളില്‍ ലോകസാഹിത്യത്തിന് അല്‍പ്പമെങ്കിലും അടുത്ത് നില്‍ക്കുന്ന മലയാള സഹിത്യകാരന്മാര്‍.മറ്റ് പല വിശ്വസാഹിത്യകാരെപോലെ ഇവര്‍ രണ്ട് പേരും കുറച്ച് abnormal ആയിരുന്നു.ആ abnormality ആണ് അവരും സാ‍ധാരണക്കാരും തമ്മിലുള്ള ദൂരം.അതിനെ വിനോദിന്റെ നന്നേ ചെറിയ കാല്‍പ്പത്തി കൊണ്ട് അളക്കാനാവും എന്ന് കരുതുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അതിക്രമമാണ്.ഒരു പക്ഷേ ലോകത്തിന്റെ ബാക്കി ഭാഗങ്ങളില്‍ (ഫത്വായും മറ്റുമുള്ള ഇടങ്ങളിലല്ല,മനുഷ്യന്‍ സ്വാതന്ത്ര്യത്തിന്റെ നൈര്‍മ്മല്യം നുകരുന്ന തീരങ്ങളില്‍)ഇത്തരം abnormality കള്‍ വകവെച്ച് കൊടുക്കുന്ന കൊണ്ടാവും നല്ല സാഹിത്യം അവിടെങ്ങളിലേക്ക് ഒതുങ്ങി പോകുന്നത്.

മാധവിക്കുട്ടിയുടെ അഭിപ്രായത്തിലെ സ്ഥൈര്യമില്ലായ്മ ഒരു വസ്തുതയാണ്.മുന്‍പൊരിക്കല്‍ തീവ്രവലതുപക്ഷ ഹിന്ദു രാഷ്ട്രീയക്കരുടെ പിന്തുണയോടെ ലോകസഭയിലേക്ക് ആദരണീയനായ ONVക്ക് എതിരെ മത്സരിച്ചു.മാത്രമല്ല ഹൈന്ദവ ഷവനിസം ഒരു ആഘോഷം പോലെ കൊണ്ടാടിയ അണുപരീക്ഷണം നടന്നപ്പോള്‍ അവര്‍ പായസം വച്ച് (നെയ്പായസമാണോ എന്തോ)വിതരണം ചെയ്തു.
കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ മതം മാറുകയും ചെയ്തു

 
At January 31, 2007 at 6:39 AM , Blogger നളന്‍ said...

അവരുടെ മതം മാറ്റം ഉണ്ടാക്കുന്ന അസഹ്യതയാണ് മാധവികുട്ടിയെ വെറും തെറിയെഴൂത്തുകരിയായി തരം താഴ്ത്താനുള്ള പല ഹീന ശ്രമത്തിന്റെയും പിന്നില്‍.

രാധേയാ,
മതം മാറ്റം മാത്രമല്ല ചിലര്‍ക്കസഹ്യമാവുന്നത്, അവരുടെ തന്റേടം നമ്മുടെ പുരുഷകേന്ദ്രീകിത സദാചാരബോധത്തിനു ദഹിക്കില്ല. ഇതിനു മുകളിലാണു മതം‌മാറ്റം സഹിക്കേണ്ടത്. പിന്നെ പറയണോ !

 
At January 31, 2007 at 1:01 PM , Blogger parajithan said...

"അശ്ലീലവും വേണ്ടാതീനവും എഴുതിവിറ്റു കാശുണ്ടാക്കിയവള്‍, അതുകൊണ്ടു തന്നെ തെറിക്കത്തുകള്‍ കൈപ്പറ്റാന്‍ ഒരു പരിധി വരെയെങ്കിലും അര്‍ഹതയുള്ളവള്‍, ഹിന്ദുമതത്തെ അവഹേളിച്ചവള്‍ (എന്നിട്ടും വഴി തടയപ്പെടുകയോ തലയ്ക്ക്‌ വില പറയപ്പെടുകയോ ചെയ്തില്ല.), വയസ്സാംകാലത്ത്‌ കാമുകന്‍ വഞ്ചിച്ചേ എന്നു വിലക്ഷണമായി വിലപിക്കുന്നവള്‍!" ഇതാണ്‌ വിനോദിന്റെ ലേഖനത്തില്‍ നിന്നുയര്‍ന്നു വരുന്ന മാധവിക്കുട്ടിയുടെ ചിത്രം. ഇതാണോ വിനോദേ സത്യം? ശരിക്കും?

അങ്ങനെയാണെങ്കില്‍ അവരെ വായിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ (ഞാനുള്‍പ്പെടെ) ഏതു ഗണത്തില്‍ പെടും?

മതത്തിന്റെ കാര്യം (ലേഖനത്തില്‍ അതിന്‌ നല്ല 'ഊന്നല്‍' ഉള്ളതു കൊണ്ട്‌) മാത്രം പറയാം. ഒ.വി. വിജയന്‍, വി.കെ.എന്‍. എന്നിവരൊക്കെ ഹിന്ദുപുരാണ ഗ്രന്ഥങ്ങളെയോ ദൈവങ്ങളെയോ ഒക്കെ പ്രത്യക്ഷമായോ പരോക്ഷമായോ പരോപകാരപ്രദമായോ പരിഹസിച്ചിട്ടുണ്ട്‌. എന്തു ചെയ്യാം, രണ്ടാളും ജീവിച്ചിരിപ്പില്ലല്ലോ! നമ്മള്‍ എത്രകണ്ട്‌ പ്രതികരിച്ചാലും അവരറിയില്ല.

 
At May 23, 2007 at 9:01 PM , Blogger സ്വപ്നാടകന്‍ said...

എഴുത്തു വേറെ - എഴുത്തുകാരി വേറെ...
നമ്മള്‍ വായനക്കാര്‍ നമ്മുടെ പലനിറം കണ്ണാടികളില്‍ക്കൂടി കാണുന്നു... കഥകള്‍ മെനയുന്നു ... തമ്മിലടിക്കുന്നു...

 

Post a Comment

Subscribe to Post Comments [Atom]

<< Home