സുരയ്യ പോകുമ്പോള്‍ എന്തിനു പ്രതികരിക്കണം.
എന്തെങ്കിലും ചെറിയ വിഷയങ്ങള്‍ കിട്ടിയാല്‍ പോലും അതിനെ ഒരു വലിയ ചര്‍ച്ച്ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും അതിലൂടെ കിട്ടുന്ന പബ്ളിസിറ്റിക്കും ഒരു കുറവും വരുത്താത്തവരാണ് ഇവിടത്തെ ബുദ്ധിജീവികളും സാസ്കാരികപ്രവര്‍ത്തകരും. എന്നാല്‍ എന്തുകൊണ്ടോ സുരയ്യ കേരളം വിട്ട് പൂനെക്ക് പോകുന്നു എന്നുപറഞ്ഞപ്പോള്‍ അതിനെ ഒരു വിവാദമോ ചര്‍ച്ച്ച്ചയോ ആക്കുവാന്‍ ഇക്കൂട്ടര്‍ വിമുഖത കാണിച്ച്ച്ചു.ആരും അവരുടെ പക്ഷം പിടിക്കുവാനോ മറുപക്ഷം പിടിക്കുവാനോ മുതിര്‍ന്നില്ല. എന്തായിരിക്കാം കാരണം വേണ്ടത്ര നൂസ് വാല്യു കിട്ടില്ലാ എന്നതുകൊണ്ടാണോ? ന്യൂസ് വാല്യു ഉണ്ടാക്കുവാന്‍ ഇവിടത്തെ "മാധ്യമ സിണ്റ്റിക്കേറ്റിനു"(പിണറായിയുടെ വാക്കുകള്‍ കടമെടുക്കുന്നു) ശ്രമിച്ച്ച്ചാല്‍ നടക്കില്ലാന്നുണ്ടോ പക്ഷെ ഇവിടത്തെ സാംസ്കാരിക നായകര്‍ അതിണ്റ്റെ വാലില്‍ തൂങ്ങുവാന്‍ പോയില്ല എന്നതിന് അവരോട് പ്രത്യേകം നാം നന്ദി പറയണം.അപ്രസക്തമായ ഒരു കാര്യത്തെ അവര്‍ അര്‍ഹിക്കുന്ന അവഗണയോടെ തള്ളുവാനുള്ള ആര്‍ജ്ജവം കാണിച്ച്ച്ചല്ലൊ.കമലയുടെ മതം മാറ്റം ഒരിക്കല്‍ മാധ്യമങ്ങളും മറ്റു ചിലരും വാന്‍ ആഘോഷമായി കൊണ്ടാടിയതാണ് എന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.അവരുടെ യാത്രയെ ഇവിടെയുള്ള ചിലരുടെ പീഠനങ്ങളില്‍ മടുത്തുള്ള ഒരു യാത്രയാണെന്നും അതു തടയേണ്ടത് കേരളീയസമൂഹത്തിണ്റ്റെ ഉത്തരാവാദിത്വമായി വരുത്തുവാനും അതിലൂടെ ഈ വിഷയത്തെ വലിയസംഭവമാക്കുവാനും ചിലര്‍ ശ്രമിച്ച്ച്ചെങ്കിലും അതു പക്ഷെ വെണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു വ്യക്തി തനിക്കിഷ്റ്റമുള്ള മറ്റൊരു ആവാസ സ്ഥലത്തേക്ക് പോകുന്നു അതില്‍ നാം എന്തിനിത്ര വേവലാതിപ്പെടണം ഈ ചിന്ത ചില മാധ്യമങ്ങള്‍ക്കില്ലെങ്കിലും മലയാളിക്കുണ്ടായിത്തുടങ്ങി എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
മതം മാറ്റം നടത്തിയ സമയത്ത് അവര്‍ നടത്തിയ ഒരു പരാമര്‍ശം നിങ്ങള്‍ ഗുരുവായൂരില്‍ പോയിനോക്ക് അവിടെ ക്ര്‍ഹ്ഷ്ണനെ കാണാനാകില്ല എന്നാണ്. അതിണ്റ്റെ അര്‍ഥം എന്താണ് . ഭൂരിപക്ഷം വിശ്വാസികളേയും മാനസീകമായി വിഷമിപ്പിക്കുവാന്‍ പ്രാപ്തമായ വാക്കുകള്‍ ആയിട്ടുകൂടി ഇതിണ്റ്റെ പേരില്‍ ഒരു വിശ്വാസിയും അവര്‍ക്കെതിരെ വഴിതടയല്‍ നടത്തിയില്ല.ആരും അവരുടെ തലക്കുവിലപറഞ്ഞില്ല. വിവാദമായ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നോവലെഴുതി ഒടുവില്‍ ജീവനു ഭീഷണിനേരിട്ട് രാജ്യം വിടുകയും ഇന്ത്യയില്‍ ഇപ്പോള്‍ താമസിക്കുകയും ഇന്ത്യന്‍ ഗവണ്‍ംണ്റ്റിനോട് പൌരത്വത്തിനായി അപേക്ഷിക്കുകയും ചെയ്യുന്ന തസ്ളീമ നസ്രീണ്റ്റെ ചിത്രം നമ്മുടെ മുന്‍പിലുണ്ട്. ഇത്തരം ഒരു ഭീഷണി ഇവര്‍ക്കു നേരിടേണ്ടി വന്നിട്ടുണ്ടോ? അവര്‍ സുരക്ഷിതയായി ഇന്ത്യയിലും വിദേശത്തും സഞ്ചരിക്കുന്നു ജീവിക്കുന്നു.
അവര്‍ക്കു ലഭിച്ച്ച്ചുകൊണ്ടിരിക്കുന്ന ചില കത്തുകളെ കുറിച്ച്ച്ചാണ് അവര്‍ മാധ്യമങ്ങളിലൂടെ വിളിച്ച്ച്ചു പറയുന്നത്. ഒരു സ്ത്രീയെ അതും വാര്‍ദ്ധക്യത്തിണ്റ്റെ വിഷമതകളുമായി ജീവിക്കുന്ന അവരെ കത്തുകളിലൂടെ മാനസീകമായി പീഠിപ്പിക്കുന്നവര്‍ കേരത്തിണ്റ്റെ സാംസ്ക്കാരിക ജീര്‍ണ്ണതയെയാണ് വ്യക്തമാക്കുന്നത്. ഇത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതിനെ അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളുവാനുള്ള കരുത്ത് അവര്‍ക്കില്ലെ? വ്രിത്തികേടുകളാണ് കത്തിലെങ്കില്‍ എന്തിനവര്‍ വായിക്കുവാന്‍ മിനക്കെടണം.
അശ്ളീലത്തെക്കുറിച്ച്ച്ചും മറ്റും അവര്‍ പറയുമ്പോള്‍ അവരുടെ തന്നെ ചില ക്ര്‍ഹ്തികളിലൂടെ കടന്നുപോകുന്നവര്‍ക്ക് അവര്‍ എഴുതിക്കൂട്ടിയ വ്ര്‍ഹ്ത്തികേടുകള്‍ അവര്‍ സ്വയം ഒരിക്കല്‍കൂടെ വായിച്ച്ച്ചിരുന്നെങ്കില്‍ എന്നു തോന്നും.പുരുഷണ്റ്റെ ശുക്ളത്തിനു ഗൊതമ്പുമാവിണ്റ്റെ വെള്ളമൊഴിച്ച്ച്ച് കുഴച്ച്ച്ച ഗന്ധമാണെന്നും മറ്റും എഴുതിയ എണ്റ്റെ കഥമുതല്‍ അവിഹിത ബന്ധത്തിണ്റ്റെ കഥകള്‍ വിശദാശങ്ങളോടെ എഴുതിയ മാത്ര്‍ഹ്ഭൂമി പ്രസിദ്ധീകരിച്ച്ച്ച് ക്ളിക്കാകാതെ പോയ വണ്ടിക്കാളകള്‍ വരെ നമ്മുടെ മുമ്പിലുണ്ട്.ഇതിലൊന്നും വ്ര്‍ഹ്ത്തികേടില്ലെ?അവര്‍ അവരുടേതായ ഭാഷയില്‍ വ്ര്‍ഹ്ത്തികേടെന്ന് പൊതുസമൂഹത്തിനു തോന്നുന്നത് എഴുതുമ്പോള്‍, അളീലകത്തുകള്‍ എഴുതുന്നവരെ നമുക്ക് അംഗീകരിക്കുവാന്‍ കഴിയില്ലെങ്കിലും അവരുടെ നിലവാരം ഇല്ലാത്തവര്‍ തങ്ങളുടേതായ ഭാഷയില്‍ അവര്‍ക്കെഴുതുന്നു എന്ന് മറുപക്ഷം ന്യായീകരിച്ച്ച്ചാല്‍. .
കമല തണ്റ്റെ എഴുത്തിലൂടെ അറുപതുകളിലും എഴുപതുകളിലും സ്ത്രീകളുടെ അസംത്ര്‍ഹ്പ്ത ലൈംഗീകകാമനകളെ തണ്റ്റെ എഴുത്തിലൂടെ മലയാളിസമൂഹത്തിലേക്ക് ആനയിച്ച്ച്ചു.ഒരു സ്ത്രീ ഇത്തരം കാര്യങ്ങള്‍ എഴുതുമ്പോള്‍ ഉള്ള സാധ്യതകളെ ചൂഷണം ചെയ്തു. അവര്‍ നല്ല ഒത്തിരി കഥകളും കവിതകളും എഴുതിയിട്ടുണ്ടെന്ന് ഇവിടെ വിസ്മരികുന്നില്ല.തണ്റ്റെ ഭര്‍ത്താവിണ്റ്റെ നിര്‍ബന്ധം കൊണ്ടാണെന്ന് ഇത്തരത്തില്‍ എഴുതിയതെന്ന് മതം അവര്‍ പറഞ്ഞതായി ഓര്‍ക്കുന്നു. അപ്പോള്‍ അവസാനം എഴുതിയ വണ്ടിക്കാളയോ?
മലയാളി ലൈംഗീകതയുടേ കാര്യത്തില്‍ എന്നും സദാചാരത്തിണ്റ്റെ ഇരുമ്പു മറക്കുപുറകില്‍ ഒളിച്ച്ച്ചുകളിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നവരാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന മറ്റുരണ്ടു സ്ത്രീകളെക്കുറിച്ച്ച്ച് പറയാതെ വയ്യ
ഷക്കീല:തണ്റ്റെ മേനിക്കൊഴുപ്പിലൂടെ സിനിമാപ്രേക്ഷകരെ ലൈംഗീകചോദനകളെ പ്രചോദിപ്പിച്ച്ച്ചു.സൂപ്പര്‍താര സിനിമകളേക്കാള്‍ കളക്റ്റുചെയ്തു അവരുടെ പല സിനിമകളും.എന്നാല്‍ പിന്നീട് എവിടെയോ പോയ്മറഞ്ഞു എവിടേയെന്ന് തിരക്കുവാന്‍ കേരളീയസമൂഹം മിനക്കെടുന്നില്ല.
നളിനി ജമീല:ഒരു ലൈംഗീകതൊഴിലാളിയുടെ ജീവിതത്തെക്കുറിച്ച്ച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്ച്ചും തുറന്നെഴുതി.അവരുടെ സെക്സ് അനുഭവങ്ങളാകും അതിലെന്നുകരുതി മലയാളി അതു ആവേശപൂര്‍വ്വം വാങ്ങിക്കുകയും നിരാശരാകുകയും ചെയ്തു.ഈ പുസ്തകത്തില്‍ ഭര്‍ത്താവിണ്റ്റെ നിര്‍ബന്ധം കൊണ്ടാണ് പലരും വ്യഭിചരിക്കുന്നതിനായി നിര്‍ബന്ധിതരായതെന്ന് വ്യക്തമാകുന്നുണ്ട്. മലയാളിയുടെ സദാചാരത്തിണ്റ്റെ കാപട്യത്തെ അവര്‍ തണ്റ്റെ പുസ്തകത്തിലൂടെ ചോദ്യം ചെയ്യുകയാണ്. മാത്രമല്ല പകത്സമയത്ത് സമൂഹം അവരെ ആട്ടിയോടിക്കുകയും രാത്രിയില്‍ ഇതേസമൂഹത്തിലെ മാന്യന്‍മാര്‍ അരിലേക്ക് ഓടിയടുക്കുകയും ചെയ്യുന്നു എന്ന വൈരുധ്യത്തെ അവര്‍ വ്യക്തമാക്കുന്നുണ്ട്.
ധനസമ്പാദനത്തിനായി ശരീരത്തിണ്റ്റെ ദ്ര്‍ഹ്ശ്യസാധ്യതകള്‍ തിരഞ്ഞെടുക്കുന്നു ഷക്കീല നളിനിജമീലയാകട്ടെ തണ്റ്റെ ശരീരത്തെ തന്നെ വില്‍പ്പന നടത്തുന്നു.രണ്ടും ലൈംഗീകതയുടെ വിപണനസാധ്യതകളിലാണ് ചെന്നെത്തുന്നത്. വ്യത്യസ്ഥകാലങ്ങളിലായി കേരളീയസമൂഹത്തിണ്റ്റെ ജൂഗുപ്സമായ ലൈംഗീകതയിലേക്ക് അഗ്നിസ്പുലിംഗങ്ങളൂമായി കടന്നുവന്ന സ്ത്രീകളാണിവര്‍.വ്യത്യസ്ഥ രീതിയില്‍ ഇവര്‍ മലയാളിയുടെ ലൈംഗീകതയെ ചൂഷണം ചെയ്യുകയോ പ്രചോദിപ്പിക്കുകയോ ചെയ്തിട്ടുണ്ട് അതിലൂടേ സാമ്പത്തും പ്രശസ്തിയും ഉണ്ടാക്കിയിട്ടുണ്ട് എന്നത് സത്യമല്ലെ.അപ്പോള്‍ വായനക്കാരില്‍ അല്ലെങ്കില്‍ പ്രേക്ഷകരില്‍ അവര്‍ എഴുതുന്നതിണ്റ്റെയും പ്രദര്‍ശിപ്പിക്കുന്നതിണ്റ്റേയും അടിസ്ഥാനത്തില്‍ അവരെക്കുറിച്ച്ച്ച് സാധാരണക്കാരില്‍ ഒരു ചിത്രം രൂപപ്പെടുന്നതിനെ കുറ്റം പറയുവാന്‍ കഴിയുമോ? വായിക്കുവാനും കാണുവാനും കാശുചിലവാക്കുന്നവരല്ലെ.
കഴിഞ്ഞ ദിവസം ടീവിയില്‍ തണ്റ്റെ തീരുമാനങ്ങളെക്കുറിച്ച്ച്ച് പറയുന്ന ചില രംഗങ്ങള്‍ കാണുവാന്‍ ഇടയായി അതില്‍ തണ്റ്റെ ഇംകംടാക്സ് സംബന്ധിയായ കാര്യങ്ങള്‍ നോക്കാമെന്നും ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്നു പറഞ്ഞിരുന്ന ആള്‍ കൈവിട്ടു എന്ന് പറഞ്ഞപോള്‍ ഇത്രനാളും നാണക്കേടുതോന്നി.വലിയ എഴുത്തുകാരിയായി ഘോഷിക്കപ്പെട്ട ഒരാള്‍ കേവലം ചില വര്‍ണ്ണസ്വപന്‍ങ്ങളിലും വാഗ്ദാനങ്ങലുലും അകപ്പെട്ട് പിന്നീട് ചതിയില്‍ പെട്ടുപോയെന്നും നശിപ്പിക്കപ്പെട്ടു എന്നും പറയുന്ന ഒരു ടീനേജുകാരിയുടെ അവസ്ഥയിലേക്ക് സ്വയം തരം താഴ്ന്നുപോയി.കേരളത്തില്‍ ചാര്‍ട്ടേഡ് അക്കൌണ്ടണ്റ്റുമാരുടെ ഇത്രയധികം ക്ഷാമം ഉണ്ടെന്നത് ബികോം കാര്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
മതം മാറ്റം ഒരു വ്യക്തിയുടെ സ്വാതന്ത്രത്തിണ്റ്റെ അവകാശമാണ്. അതിനെ ജനാധിപത്യസമൂഹം എന്ന നിലയില്‍ നാം മാനിക്കുക തന്നെവേണം എന്നാല്‍ അതിണ്റ്റെ പേരില്‍ പൂര്‍വ്വകാലത്തെ മതത്തെ തള്ളിപ്പറയുന്നതും അവഹേളിക്കുന്ന വിധത്തില്‍ പ്രസ്ഥാവന നടത്തുന്നതും വിവേകശാലിയായ വ്യക്തിക്കു ചേര്‍ന്നതല്ല എന്നു പറഞ്ഞുകൊണ്ട് ഇവിടെ നിര്‍ത്തുന്നു.